ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
                                                ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പാസായിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് 11ന് വെകിട്ട് മൂന്നിന് മുമ്പ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വയസ് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷ സമര്‍പ്പിക്കണം. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍ : 04734 246031.










