കൺവേയർ ബെൽറ്റ് സ്ഥാപിച്ച് ആറന്മുള പഞ്ചായത്ത്
 
                                                മാലിന്യം തരം തിരിക്കുന്നതിനു കൺവേയർ ബെൽറ്റ് സ്ഥാപിച്ച് ആറന്മുള ഗ്രാമപഞ്ചായത്ത്. കോട്ടയിൽ സ്ഥിതി ചെയ്യുന്ന എംസിഎഫിൽ സ്ഥാപിച്ച കൺവേയർ ബെൽറ്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷീജ റ്റി റ്റോജി നിർവഹിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മാലിന്യം തരംതിരിക്കുന്ന യന്ത്രം എംസിഎഫിൽ സ്ഥാപിക്കുന്നത്. 4,50,000 രൂപ ചെലവഴിച്ചാണ് നിർമ്മാണം. ഹരിതകർമ്മ സേനാംഗങ്ങൾക്ക് സമയബന്ധിതമായി പ്ലാസ്റ്റിക്ക് തിരഞ്ഞു മാറ്റുന്നതിന് ഇത് സഹായിക്കും. വാർഡ് അംഗം എ എസ് മത്തായി അധ്യക്ഷനായി. അംഗങ്ങളായ വിൽസി ബാബു, ശരൺ പി ശശിധരൻ, പഞ്ചായത്ത് സെക്രട്ടറി ആർ രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ, ഹരിത കർമ സേനാഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.










