ജനകീയാസൂത്രണ പദ്ധതി; വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു

കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം എസ്.സി വിദ്യാർത്ഥികൾക്ക് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പത്ത് ലക്ഷം രൂപ വിലവരുന്ന ലാപ് ടോപ്പുകൾ വിതരണം ചെയ്തു. സാങ്കേതിക വൈജ്ഞാനിക മേഖലകളിലേക്ക് വിദ്യാർഥികളുടെ അറിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണിത്. ബിരുദം, ബിരുദാനന്തര ബിരുദധാരികളായ 20 പേർക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്.
ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ടി വിപുഷ്പവല്ലി നിർവഹിച്ചു. വൈസ് പ്രസിഡന്റ് മിനി എബ്രഹാം അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷാൻ ഹുസൈൻ, ആശാ സജി, , സിന്ധു സുദർശൻ, കെ പ്രസന്ന, അരുൺ, രമാ സുരേഷ്, അജിത, സുഭാഷിണി, എസ് ബിന്ദു എന്നിവർ പങ്കെടുത്തു.