പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹബ് ആന്റ് സ്പോക്ക് ലാബ് ഉദ്ഘാടനം ചെയ്തു

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹബ് ആന്റ് സ്പോക്ക് ലാബ് (നിർണ്ണയ മോഡൽ) ഉദ്ഘാടനവും ഫ്ളാഗ് ഓഫും ഏനാദിമംഗലം സാമൂഹികരോഗ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി മണിയമ്മ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. സരസ്വതി അധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാം വാഴോട്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, ആർദ്രം നോഡൽ ഓഫീസർ ഡോ. അംജിത് രാജീവൻ, ഏനാദിമംഗലം സാമൂഹികരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ ജി സുചിത്ര, പറക്കോട് ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ഏനാദിമംഗലം സാമൂഹികരോഗ്യകേന്ദ്രം ജീവനക്കാർ, ആശ പ്രവർത്തകർ, വോളന്റിയർമാർ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.