ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

post

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ നാഷണല്‍ വണ്‍ ഹെല്‍ത്ത് പ്രോഗ്രാം ഫോര്‍ പ്രിവെന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് സൂനോസിസ് പദ്ധതിക്ക് കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 24 ന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം റിപ്പോര്‍ട്ട് ചെയ്യണം എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.