മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ ലേലം ചെയ്യുന്നു

കോഴിക്കോട്: 2018 ലെ മഹാപ്രളയ ദുരിതാശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നിരവധി സ്വര്‍ണ്ണാഭരണങ്ങള്‍ ലഭിച്ചിരുന്നു. ട്രഷറിയുടെ കസ്റ്റഡിയിലുള്ള ഇവ പരസ്യമായി ലേലം ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുതല്‍കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകൃത ഗോള്‍ഡ് അപ്രൈസര്‍ പരിശോധിച്ച് തുക്കവും കാരറ്റും സാക്ഷ്യപ്പെടുത്തിയ 58.02 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളാണ് ലേലം ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുവാന് ഉദ്ദേശിക്കുന്നവര്‍ക്ക് ഈ ആഭരണങ്ങള്‍ കൂടിയ തുകയ്ക്ക് ലേലത്തിലെടുത്ത് കേരള പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകാം. നവംബര്‍ 28ന് രാവിലെ സിവില്‍ സ്റ്റേഷനിലെ കലക്ടറേറ്റിലാണ് ലേലം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് കലക്ടറേറ്റിലെ ഡി സെക്ഷനുമായോ 0495 2370518 ഫോണിലോ ബന്ധപ്പെടാവുന്നതാണെന്ന് അഡിഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.