മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുതിയ അക്രെഡിറ്റേഷന് അപേക്ഷിക്കാം

നിലവില്‍ അക്രെഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരുവര്‍ഷം പുതുക്കാന്‍ കഴിയാതെ അവസരം നഷ്ടപ്പെട്ടവര്‍ക്കും പുതിയ അക്രെഡിറ്റേഷന് 2025 മാര്‍ച്ച് 31 വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. പിആര്‍ഡി യുടെ സൈറ്റില്‍ ഫോംസ് എന്ന വിന്‍ഡോയില്‍ അപേക്ഷാ ഫോറം ലഭിക്കും. എഡിറ്റോറിയലില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആ പേരിലും ബ്യൂറോകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മീഡിയ അക്രഡിറ്റേഷന്‍ എന്ന പേരിലും പ്രത്യേകം ഫോമുകളാണുള്ളത്. ഫോമുകളുടെ അവസാനം അനക്‌സചര്‍ 3 ല്‍ അപേക്ഷക്കുള്ള യോഗ്യതകളും നിബന്ധനകളും ചേര്‍ത്തിട്ടുണ്ട്. ഇത് ശ്രദ്ധാപൂര്‍വം പരിശോധിക്കണം.
ഏപ്രില്‍ ആദ്യം വകുപ്പ് ആസ്ഥാനത്തേക്ക് അയയ്ക്കുന്ന അപേക്ഷകളില്‍ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അറിയിപ്പ് കിട്ടുമ്പോള്‍ വകുപ്പിന്റെ അക്രെഡിറ്റേഷന്‍ പോര്‍ട്ടലില്‍ ഇപ്പോള്‍ നല്‍കുന്ന അപേക്ഷയിലെ വിവരങ്ങള്‍ ചേര്‍ക്കുന്നതിനൊപ്പം ബന്ധപ്പെട്ട രേഖകളും നിര്‍ദേശിക്കപ്പെട്ട വലുപ്പത്തിലുള്ള ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി മതിയാകും. അതിനു ശേഷം അന്തിമ അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ കാര്‍ഡ് അനുവദിക്കും.