സംസ്ഥാന നഴ്സസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

post

2024 ലെ സംസ്ഥാന നഴ്സസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ നഴ്സിങ് വിഭാഗത്തിൽ നിന്നും പബ്ലിക് ഹെൽത്ത് നഴ്സിങ് വിഭാഗത്തിൽപ്പെട്ട ആക്സിലറി നഴ്സ് ആൻഡ് മിഡ് വൈഫ് വിഭാഗത്തിൽ നിന്നും സ്തുത്യർഹമായ സേവനം കാഴ്ച വച്ച നഴ്സുമാർ മതിയായ രേഖകൾ സഹിതം മെഡിക്കൽ കോളേജ്/ ജില്ലാതല കമ്മിറ്റികൾ മുൻപാകെ 2025 മാർച്ച് 30 നകം അപേക്ഷ സമർപ്പിക്കണം. ഇങ്ങനെ ലഭ്യമാകുന്ന അപേക്ഷകൾ ജില്ലാതല സംസ്ഥാനതല പരിശോധനകൾക്ക് ശേഷം സർക്കാരിൽ സമർപ്പിക്കും. മെയ് 12 ന് നടക്കുന്ന നഴ്സസ് ദിന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.