ഡ്രൈവർ കം അറ്റന്റന്റ് നിയമനം

post

ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ദേവികുളം, അടിമാലി ബ്ലോക്കിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിന് ഡ്രൈവർ കം അറ്റന്റന്റിനെ ദിവസവേതന കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ്എസ്എൽസി പാസാവണം. എൽ എം വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ഫെബ്രുവരി 14 വെള്ളി രാവിലെ 11.00ന് തൊടുപുഴ മങ്ങാട്ടുകവല യിലെ ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. സർക്കാർ ഏജൻസികൾ മുഖേന നിയമനം നടത്തുന്നതുവരെ ആയിരിക്കും നിയമന കാലാവധി. ദേവികുളം, അടിമാലി ബ്ലോക്കിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിൽ ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും.