റസിഡന്റ്സ് അസോസിയേഷൻ ജില്ലാതല യോഗം

ജില്ലയെ സമ്പൂർണ മാലിന്യമുക്ത ജില്ലയായി മാറ്റുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ റസിഡൻറ്‌സ് അസോസിയേഷനുകളുടെയും ഭാരവാഹികളുടെ യോഗം ഫെബ്രുവരി 20ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേരും. ഉച്ചക്ക് 12 മണിക്കാണ് യോഗം. റസിഡൻറ്‌സ് അസോസിയേഷനുകളുടെ പ്രസിഡന്റ്, സെക്രട്ടറിമാരാണ് പങ്കെടുക്കേണ്ടത്. മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ റസിഡൻറ്‌സ് അസോസിയേഷനുകൾക്ക് സ്റ്റാർ പദവി നല്കുന്ന പ്രവർത്തനം അവസാന ഘട്ടത്തിലാണ്.