മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കൊടുമണ്‍ പഞ്ചായത്തിലെ മുളയറയിലും കൈതേത്തും പട്ടികജാതി നഗറില്‍ നടപ്പാക്കുന്ന മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങൾക്ക് തുടക്കമായി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ നിര്‍വഹിച്ചു. മുളയറയിലെ മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി പ്രകാരം 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 2024-25 വാര്‍ഷിക പദ്ധതി പ്രകാരം സ്പില്‍ഓവര്‍ ആയാണ് കൈതേത്തെ പ്രവർത്തനം. ഇതിനായി 20 ലക്ഷം രൂപ വകയിരുത്തി. മണ്ണു സംരക്ഷണ ഓഫീസ് ഓവര്‍സിയര്‍ സുര്‍ജിത് തങ്കന്‍ പദ്ധതി പ്രവര്‍ത്തനം വിശദീകരിച്ചു. എം. ആര്‍. എസ് ഉണ്ണിത്താന്‍, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.