ശബരിമല: തീര്‍ത്ഥാടകര്‍ വന്യ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്
ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വന്യമൃഗങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ യാതൊരു കാരണവശാലും നല്‍കാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. വഴിയിലുടനീളം ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലര്‍ ഇത് ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ചില മൃഗങ്ങല്‍ ആക്രമണകാരികളാകാന്‍ സാധ്യതയുണ്ട്. അതുപോലെ ഭക്ഷണ അവശിഷ്ടങ്ങളും പൊതികളും അലക്ഷ്യമായി വലിച്ചെറിയാന്‍ പാടില്ല. പ്ലാസ്റ്റിക് കവറുകള്‍ മൃഗങ്ങല്‍ ഭക്ഷിക്കാന്‍ ഇടയായാല്‍ മരണപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വേസ്റ്റ് ബിന്നുകളില്‍ നിക്ഷേപിക്കണമെന്നും വനംവകുപ്പ് അധികൃതര്‍ അറിയച്ചു.










