വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി മത്സരങ്ങൾ
തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 മുതൽ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ-കോളേജ് വിദ്യാർഥികൾക്കായി പെയിന്റിങ്, പോസ്റ്റർ രചന, ക്വിസ്, സംവാദ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഒക്ടോബർ 2 മുതൽ 8 വരെ നടക്കുന്ന മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും സമാപന ദിവസമായ ഒക്ടോബർ 8 നു വിതരണം ചെയ്യും. വിശദവിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ നേരിട്ടോ, www.museumandzoo.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ, 9497875917 എന്ന ഫോൺ നമ്പർ മുഖേനയോ ലഭിക്കും.