ഇടിഞ്ഞില്ലം സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

post

പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് ആക്കിയ 103-ാം നമ്പര്‍ ഇടിഞ്ഞില്ലം അങ്കണവാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. 2023 -24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പുളിക്കീഴ് ബ്ലോക്ക്പഞ്ചായത്തും പെരിങ്ങര ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കിയ പദ്ധതിയാണ് അങ്കണവാടി സ്മാര്‍ട്ടാക്കല്‍ പദ്ധതി. പ്രീസ്‌കൂള്‍ കുട്ടികള്‍ക്കായി ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ കളിയുപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവയും പദ്ധതി പ്രകാരം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ വയോജനങ്ങളുടെ യോഗ പരിശീലന പരിപാടിയുടെ സമാപനവും ചടങ്ങില്‍ നടന്നു. പുളിക്കീഴ് ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോമന്‍ താമരചാലില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സിന്ധു ജിങ്കാ ചാക്കോ പദ്ധതി വിശദീകരിച്ചു. വാര്‍ഡ് അംഗം റോയ് തോമസ്, അങ്കണവാടി വര്‍ക്കര്‍ കവിത തുടങ്ങിയവര്‍ പങ്കെടുത്തു.

pta