എം സി റോഡരികിലെ കിളിവയലില്‍ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു

ഏറത്ത് പഞ്ചായത്ത് എം സി റോഡരികിലെ കിളിവയലില്‍ നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം (ടേക്ക് എ ബ്രേക്ക്) പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി 32 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഏനാത്തിനും അടൂരിനും ഇടയില്‍ പൊതു ശൗചാലയമില്ലാത്തതിനാല്‍ യാത്രക്കാര്‍ ഏറെ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ടേക്ക് എ ബ്രേക്ക് പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചത്. കെട്ടിടത്തിന്റെ പരിപാലനം കുടുംബശ്രീയാണ് വഹിക്കുന്നത്. കോഫി ഷോപ്പും റിഫ്രഷ്ന്റ് സൗകര്യങ്ങളും ഉടന്‍ ആരംഭിക്കും.
വൈസ് പ്രസിഡന്റ് ശ്രീജകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡംഗങ്ങളായ എല്‍സി ബെന്നി, രാജേഷ് ആമ്പാടി, സൂസന്‍ ശശികുമാര്‍, ശ്രീലേഖ ഹരികുമാര്‍, രമണന്‍, അഡ്വ. ഡി രാജീവ്, ഡി ജയകുമാര്‍, ബി സന്തോഷ് കുമാര്‍ , എ സ്വപ്ന, കെ പുഷ്പവല്ലി, ബി ശോഭന, റോസമ്മ ഡാനിയേല്‍, സ്ഥിരം സമിതി അധ്യക്ഷരായ മറിയാമ്മ തരകന്‍, ഉഷ ഉദയന്‍, അനില്‍ പുതക്കുഴി അസി. സെക്രട്ടറി ബി അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു