അടൂരില്‍ അഗതി ക്യാമ്പ് ആരംഭിച്ചു

post

പത്തനംതിട്ട:  അടൂര്‍ മണ്ഡലത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മുഴുവന്‍ പേരെയും സംരക്ഷിക്കുന്നതിനായി അടൂര്‍ കരുവാറ്റ ഗവ.എല്‍പിഎസില്‍ അഗതി ക്യാമ്പ് ആരംഭിച്ചതായി ചിറ്റയം ഗോപകുമാര്‍ എം എല്‍ എ അറിയിച്ചു. കോവിഡ് 19 വ്യാപനത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായാണ് ക്യാമ്പ് ആരംഭിച്ചിട്ടുള്ളത്. 

മൂന്നുനേരം ഭക്ഷണവും ആരോഗ്യ പരിപാലനവും ഉണ്ടായിരിക്കും. അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മദര്‍ തെരേസാ പാലിയേറ്റീവ് കെയര്‍ സന്നദ്ധ പ്രവര്‍ത്തകരാണ് അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരെ ക്യാമ്പിലേക്ക് കൊണ്ടുവന്നത്. 

ചിറ്റയം ഗോപകുമാര്‍ എംഎല്‍എയോടൊപ്പം ഡി.സജി, ജോര്‍ജ് മുരിക്കന്‍, അഡ്വ. എസ്. മനോജ്, ശ്രീനി മണ്ണടി, ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്, സി.ഐ.ബിജു എന്നിവര്‍ നേതൃത്വം കൊടുക്കുന്നു. അടൂര്‍ ഫയര്‍ഫോഴ്‌സ് ടീം ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ അണുവിമുക്തമാക്കി.