എകരൂൽ- കാക്കൂർ റോഡിലെ ഗതാഗതം നിരോധിച്ചു

കോഴിക്കോട് ജില്ലയിലെ എകരൂൽ- കാക്കൂർ റോഡിൽ കൾവെർട്ടിന്റെയും ഡ്രെയിനേജിന്റെയും പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ജനുവരി 31 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ നിരോധിച്ചു. എകരൂൽ നിന്നും കാക്കൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എകരൂൽ, ഇയ്യാട്, കുണ്ടായി, പൂളക്കാപറമ്പ് റോഡ് വഴി പുന്നശ്ശേരി, കാക്കൂർ ഭാഗത്തേക്ക് പ്രവേശിക്കാവുന്നതാണ്. കാക്കൂർ ഭാഗത്ത് നിന്നും ഇയ്യാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നരിക്കുനി, പുന്നശ്ശേരി, പൂളക്കാപറമ്പ്, കുണ്ടായി, ഇയ്യാട് വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.