കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ ഗതാഗതം നിരോധിച്ചു

കോഴിക്കോട് ജില്ലയിലെ മണാശ്ശേരി- പുൽപ്പറമ്പ്- കൊടിയത്തൂർ- ചുള്ളിക്കാപറമ്പ് റോഡിൽ തെയ്യത്തുംകടവ് പാലം മുതൽ കൊടിയത്തൂർ വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കൂടാതെ വലിയ വാഹനങ്ങളുടെ ഗതാഗതം ജനുവരി 30 വരെയും നിരോധിച്ചു. തെയ്യത്തുംകടവ് ഭാഗത്ത് നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചേന്ദമംഗല്ലൂർ മുക്കം കാരശ്ശേരി വഴിയും കൊടിയത്തൂരിൽ നിന്നും തെയ്യത്തുംകടവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കാരശ്ശേരി മുക്കം ചേന്ദമംഗല്ലൂർ വഴിയും പോകേണ്ടതാണ്.
അമരാവതി- മേമുണ്ട- കീഴൻമുക്ക്- വായേരിമുക്ക് റോഡിൽ കൽവർട്ട് പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പി.ഐ.യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മേമുണ്ടയിൽ നിന്നും കീഴൻമുക്ക് പോകേണ്ട വാഹനങ്ങൾ മീനാക്കണ്ടി വഴി പോകേണ്ടതാണ്.