ഫ്രാൻസിസ്- വെങ്ങാലി ഗേറ്റ് റോഡിൽ ഗതാഗത നിയന്ത്രണം

post

കോഴിക്കോട് ജില്ലയിലെ ഫ്രാൻസിസ് റോഡ്- വെങ്ങാലി ഗേറ്റ് റോഡിൽ സൗത്ത് ബീച്ച് മുതൽ ലയൺസ് പാർക്ക് വരെയുള്ള ഭാഗങ്ങളിൽ ജനുവരി മൂന്ന് മുതൽ ടാറിങ് ആരംഭിക്കുന്നതിനാൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.