ആലപ്പുഴ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിൽ താത്ക്കാലിക നിയമനം

post

ആലപ്പുഴ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് സംസ്ഥാന ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന് കീഴിലുള്ള ഇ- ഹെല്‍ത്ത് കേരള പ്രോജക്ടില്‍ ട്രെയിനി തസ്തികയിലേക്ക് ആറ് മാസത്തേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ശമ്പളം - 10,000 രൂപ. താത്പര്യമുള്ളവര്‍ അഭിമുഖത്തിനായി ബയോഡാറ്റയും അസല്‍ രേഖകളുമായി ഡിസംബര്‍ നാലിന് 10 മണിക്ക് ജില്ല മെഡിക്കല്‍ ഓഫീസില്‍ എത്തണം. 12 മണിക്ക് ശേഷമെത്തുന്ന അപേക്ഷകരെ അഭിമുഖത്തിന് പരിഗണിക്കില്ല.

യോഗ്യത: മൂന്ന് വര്‍ഷ ഇലക്ട്രോണിക്സ് /കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വർക്കിങ്ങിൽ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്‌റ്റ്വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റെഷനില്‍ പ്രവൃത്തി പരിചയം (അഭികാമ്യം)

ഫോണ്‍ - 9495981793.