വാഹന ഗതാഗതം തടസ്സപ്പെടും

അമ്പലപ്പുഴ പൊതുമരാമത്ത് നിരത്ത് ഭാഗത്തിന്റെ അധീനതയിലുള്ള വളഞ്ഞവഴി പടിഞ്ഞാറ് എകെഎഫ് ജംഗ്ഷൻ-നീർക്കുന്നം-കളപ്പുരക്കൽ ടെമ്പിൾ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചതിനാൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ജൂൺ 30 മുതൽ ടാറിംഗ് പ്രവർത്തികൾ പൂർത്തിയാകുന്നത് വരെ പൂർണ്ണമായും തടസ്സപ്പെടും. വാഹനങ്ങൾ മറ്റ് പാർശ്വറോഡുകൾ വഴി പോകണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.