ക്ഷീര സഹകരണ സംഘം: ഉപഭോക്തൃ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

post

ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം ചിറ്റേത്തുകര ക്ഷീര സഹകരണ സംഘത്തിന്റെ പങ്കാളിത്തത്തോടെ ഉപഭോക്തൃ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷൻ നാഷണൽ സേവിംഗ്സ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. വിപണിയിൽ ലഭ്യമാകുന്ന പാലിന്റെ ഗുണമേന്മ, സമ്പുഷ്ടത, മായം ചേർക്കൽ നിരോധിത നിയമം എന്നിവയെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്.

പാലിന്റെ ഘടനയും പ്രാധാന്യവും എന്ന വിഷയത്തിൽ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ പ്രിയ ജോസഫും പാലും പാലുൽപന്നങ്ങളും ഉപഭോക്താക്കൾ അറിയേണ്ടത് എന്ന വിഷയത്തിൽ ക്ഷീരവികസന ഓഫീസർ സി എസ് രതീഷ് ബാബുവും ക്ലാസ് നയിച്ചു. പള്ളുരുത്തി സീനിയർ ക്ഷീരവികസന ഓഫീസർ പി എസ് അരുൺ ഡയറി ക്വിസ് നടത്തി. ക്വാളിറ്റി കൺട്രോൾ യൂണിറ്റ് ലാബ് ടെക്നീഷ്യൻ ആർ മനോജ്, ലാബ് അസിസ്റ്റൻറ് എം കെ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ പാൽ പരിശോധനാ രീതികളുടെ പ്രദർശനവും വിശദീകരണവും സംഘടിപ്പിച്ചു.

ചടങ്ങിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ് അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ പാർവതി കൃഷ്ണപ്രസാദ്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ കെ ബി സൈന, ചിറ്റേത്തുകര ക്ഷീരസംഘം പ്രസിഡൻ്റ് എം എൻ ഗിരി, അങ്കണവാടി അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.