അമ്പലത്തുംകാല ഇരുമ്പനങ്ങാട് റോഡില്‍ ഗതാഗത നിയന്ത്രണം

post

അമ്പലത്തുംകാല ഇരുമ്പനങ്ങാട് റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി കലുങ്ക് നിർമാണം ആരംഭിക്കുന്നതിനായി നവംബര്‍ 21 മുതല്‍ 45 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇലഞ്ഞിക്കോട്ട് നിന്നും അമ്പലത്തുംകാല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കിള്ളൂര്‍ വഴിയും, അമ്പലത്തുകാലയില്‍ നിന്ന് ജെ റ്റി എസ് റോഡുവഴി ഇലഞ്ഞിക്കോട്ടേക്ക് പോകുന്ന വാഹനങ്ങള്‍ ഇരുമ്പനങ്ങാട് വഴിയും പോകണമെന്ന് കൊട്ടാരക്കര റോഡ്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.