കൂടത്തായി റോഡിന്റെ നവീകരണം: ഗതാഗതം നിരോധിച്ചു

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട ആർ.ഇ.സി കൂടത്തായി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് എസ് ബി ഐ ജംഗ്ഷനും ദയാപുരം സ്കൂൾ ജംഗ്ഷനും ഇടയിലുള്ള വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഉള്ള ഗതാഗതം ഒഴികെയുള്ളവ നവംബർ 10 മുതൽ പ്രവൃത്തി കഴിയുന്നതുവരെ പൂർണമായി നിരോധിച്ചു.
12ാം മൈലിൽ നിന്ന് ഓമശ്ശേരി ഭാഗത്തേക്ക് പോകാനുള്ള വാഹനങ്ങൾ കട്ടാങ്ങലിൽ നിന്ന് തിരിഞ്ഞ് കമ്പനി മുക്ക് വഴിയും ഓമശ്ശേരി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകാനുള്ള വാഹനങ്ങൾ കമ്പനി മുക്ക് കമ്പനി മുക്ക് നിന്നും തിരിഞ്ഞു കട്ടാങ്ങൽ വഴിയും പോകേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.