ജില്ലയുടെ വികസനത്തില്‍ പങ്കാളിയാകാന്‍ പൊതുജനങ്ങൾക്ക് അവസരം

post

ജില്ലയുടെ വികസനത്തില്‍ പങ്കാളിയാകാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ 'ജില്ലയുടെ വികസന ആവശ്യങ്ങളും സാദ്ധ്യതകളും ' എന്ന വിഷയത്തിലൂന്നി പദ്ധതി, ആശയ രൂപീകരണവും സമാഹരണവും നടത്തുന്നു.

മികച്ച 9 പദ്ധതികള്‍ അല്ലെങ്കില്‍ ആശയങ്ങള്‍ക്ക് ജനറല്‍ പബ്ലിക് , കോര്‍പറേറ്റ്‌സ് അല്ലെങ്കില്‍ കമ്പനി, പ്രവാസി ഇന്ത്യക്കാര്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലായി കാഷ് അവാര്‍ഡും ജില്ലാ ഭരണകൂടം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും, മൊമന്റോയും നല്‍കും. തിരഞ്ഞെടുക്കുന്നവ ജനപ്രതിനിധികളുടെയും വിദഗ്ധരുടെയും മുന്‍പില്‍ അവതരിപ്പിക്കാം. ജില്ലയുടെ വികസന ആവശ്യങ്ങളും സാധ്യതകളും മുന്‍നിര്‍ത്തുക, സമൂഹ നന്മ , തൊഴില്‍ ലഭ്യത ഉറപ്പു വരുത്തുന്നവ എന്നിവ ലക്ഷ്യം വെച്ചുള്ളവയാണ് അയക്കേണ്ടത്. ഒരു പേജില്‍ കുറയാത്ത വിവരണത്തോട് കൂടിയുള്ളതാകണം. ആശയത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സമര്‍പ്പണത്തില്‍ വ്യക്തമായിരിക്കണം.

പ്രധാനമായും നൈപുണ്യ വികസനം, ടൂറിസം, കൃഷി, വ്യവസായം ആന്‍ഡ് വാണിജ്യം, റോഡും ഗതാഗതവും, പാല്‍, ഇറച്ചി, പൗള്‍ട്ടറി പ്രൊഡക്ഷന്‍, ജനറല്‍ ഫുഡ് പ്രൊഡക്ഷന്‍ ആന്‍ഡ് വാല്യൂ അഡീഷന്‍, വാട്ടര്‍ മാനേജ്‌മെന്റ്, വനവിഭവങ്ങളും, അവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളും, ജനറല്‍ ആന്‍ഡ് സാങ്കേതിക വിദ്യാഭ്യാസം, കായികം, ഉപജീവന മാര്‍ഗങ്ങള്‍ ആന്‍ഡ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സാമൂഹിക ഉന്നമനം, ദുരന്ത നിവാരണം, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം, സി. എസ്. ആര്‍. പ്രൊജക്ടസ് അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍, കലയും കരകൗശലവും, മാലിന്യ നിര്‍മാര്‍ജനവുംപരിസ്ഥിതി സംരക്ഷണവും, പാരമ്പര്യ മൂല്യങ്ങള്‍, പ്രകൃതി വിഭവങ്ങള്‍, ഗോത്ര കലകള്‍ എന്നീ മേഖലകളുടെ വികസനവും സംരക്ഷണവും ലക്ഷ്യം വെച്ചുള്ളതാകണം ആശയങ്ങള്‍.

അവസാന തീയതി നവംബര്‍ 30. എന്‍ട്രികള്‍ സമര്‍പ്പിക്കാനായി ഗൂഗിള്‍ ഫോം - (https://docs.google.com/.../1D8qXIFYcPD1-qSqqpDRIpSQ.../edit) , വാട്‌സ്ആപ്പ്- 8592022365 , ഇ.മെയില്‍ youridea234@gmail.com എന്നിവയിലേതെങ്കിലും ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8592022365.