വടകര- ഒഞ്ചിയം റൂട്ടിൽ ഇനി മുതൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ്

കോഴിക്കോട് ജില്ലയിലെ കണ്ണൂക്കര- ഒഞ്ചിയം വില്യാപ്പള്ളി- വടകര റൂട്ടിലേക്ക് പുതുതായി കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങി. ഈ ഭാഗങ്ങളിലെ ജനങ്ങളുടെ യാത്ര ക്ലേശത്തിനാണ് കെ.എസ്.ആർ.ടി.സി ബസ് സർവീസിലൂടെ പരിഹാരമാകുന്നത്.
ബസ്റൂട്ട് എന്ന ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യം ഗതാഗത വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്തതിന്റെ ഫലമായാണ് ലഭിച്ചതെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു. മണിയൂർ പ്രദേശത്തെ ജനങ്ങളുടെ ആവശ്യം പരിഗണിച്ചുകൊണ്ട് ഇതേ ബസ്സിന്റെ ഒരു റൂട്ട് വടകര- മണിയൂർ ഭാഗത്തേക്കും ചിട്ടപ്പെടുത്തിയതായും എം.എൽ.എ പറഞ്ഞു. രാവിലെയും വൈകുന്നേരവുമായി മൂന്നോളം ട്രിപ്പുകളാണ് വടകര- കണ്ണൂക്കര ഭാഗങ്ങളിലേക്ക് ഉണ്ടാവുക.