മഴ: കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു

post

കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. മഴ കുറഞ്ഞതിനാലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെ പ്രവേശന വിലക്ക് പിൻവലിച്ചെങ്കിലും ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എ. ഗീത അറിയിച്ചു.