'ഈറ്റ് റൈറ്റ്' സർട്ടിഫിക്കേഷൻ നേടി എറണാകുളം ജില്ലാ ജയിൽ
 
                                                ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ മികവിനുള്ള 'ഈറ്റ് റൈറ്റ് ക്യാമ്പസ്' സർട്ടിഫിക്കേഷൻ ലഭിച്ച സംസ്ഥാനത്തെ ഏക  ജയിൽ എന്ന പദവി നേടി എറണാകുളം ജില്ലാ ജയിൽ. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ജയിലിന് ഈ സർട്ടിഫിക്കേഷൻ  ലഭിക്കുന്നത്.
സൂപ്രണ്ട് രാജു എബ്രാഹം, അസിസ്റ്റന്റ് സൂപ്രണ്ടും ഫുഡ് യൂണിറ്റ് ചാർജ് ഓഫീസറുമായ ഏലിയാസ് വർഗീസ്, സെക്ഷൻ ചാർജുള്ള അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ പി.എം ഷൈജു, കെ.ഡി ധനേഷ് എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. അഖിൽ എസ് നായർ സൂപ്രണ്ട് ആയിരുന്ന സമയത്ത് ആയിരുന്നു ഇതിന്റെ പരിശോധനയും മറ്റ് നടപടികളും നടന്നത്.










