കുഷ്ഠരോഗ നിര്‍മാര്‍ജ്ജനം: ബാലമിത്ര 2.0യ്ക്ക് തുടക്കം

post

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളില്‍ രോഗനിര്‍ണയം നടത്തുന്നതിനായി നവംബര്‍ 30 വരെ ആലപ്പുഴ ജില്ലയില്‍ ബാലമിത്ര 2.0 കാമ്പയിന്‍ നടത്തുന്നു. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഗവണ്‍മെന്റ് മുഹമ്മദന്‍സ് എല്‍.പി. സ്‌കൂളില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് നിര്‍വഹിച്ചു.

കുഷ്ഠരോഗ നിര്‍മാര്‍ജന രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനാണ് ബാലമിത്ര എന്ന പേരില്‍ കുട്ടികളില്‍ കുഷ്ഠരോഗ നിര്‍ണയം നടത്തുന്നത്. ക്രഷുകളും അങ്കണവാടികളും സ്‌കൂളുകളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലെ കണ്ടു പിടിച്ച് ചികിത്സ ലഭ്യമാക്കുക, കുഷ്ഠരോഗം മൂലം വൈകല്യം സംഭവിക്കുന്നത് തടയുക എന്നിവയാണ് ലക്ഷ്യം. ചടങ്ങില്‍ വനിത ശിശു ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ. ദീപ്തി അധ്യക്ഷത വഹിച്ചു.