കോതമംഗലം അഗ്നിരക്ഷാനിലയത്തിന് പുതിയ വാഹനം

post

എറണാകുളം ജില്ലയിലെ കോതമംഗലം അഗ്നിരക്ഷാനിലയത്തിലേക്ക് പുതുതായി ലഭിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ അഗ്നിരക്ഷാ വാഹനം ആന്റണി ജോൺ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഫസ്റ്റ് റെസ്പോണ്ട് വെഹിക്കിൾ എന്ന ഈ വാഹനം ചെറിയതും ഇടുങ്ങിയ വഴികളിലും രക്ഷാപ്രവർത്തനനം നടത്തുന്നതിന് ഏറെ ഉപകാരപ്രദമാണ്.

അഗ്നിശമന പ്രവർത്തനങ്ങൾക്കും വാഹനാപകടങ്ങൾ പോലെയുള്ള സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനത്തിനും ഈ വാഹനം ഉപയോഗിക്കാം. ആധുനിക രീതിയിലുള്ള രക്ഷാ ഉപകരണങ്ങളും ഈ വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

ചടങ്ങിൽ രാഷ്ട്രപതിയുടെ ഫയർ സർവ്വീസ് മെഡൽ നേടിയ ഗ്രേഡ് അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.അനിൽ കുമാർ, സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ പി.എം റഷീദ് എന്നിവരെ എം.എൽ.എ ആദരിച്ചു. ചടങ്ങിൽ കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ ടോമി അധ്യക്ഷത വഹിച്ചു.