'കുഞ്ഞാവക്കൊരു ഹരിതവാടി' പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ

post

കുട്ടികളിൽ കൃഷിയിൽ താത്പര്യം പ്രോത്സാഹിപ്പിക്കുന്ന കുഞ്ഞാവക്കൊരു ഹരിതവാടി പദ്ധതിക്ക് കോഴിക്കോട് കൊയിലാണ്ടിയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക, പച്ചക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കി പുതിയൊരു ഭക്ഷണ സംസ്കാരം കുട്ടികളിലുണ്ടാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ മുഖേന നഗര സഭയിലെ മുഴുവൻ അങ്കണവാടി കേന്ദ്രങ്ങൾക്കും ചട്ടി, വളം, പച്ചക്കറി തൈകൾ എന്നിവ വിതരണം ചെയ്തു. നഗരസഭ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.