എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് വായ്പ

post

എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ട 18 നും 60 നും ഇടയില്‍ പ്രായമുളളവര്‍ക്ക് വായ്പ നല്‍കുന്നതിന് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. സ്വയംതൊഴില്‍ വായ്പ, പ്രവാസി പുനരധിവാസ വായ്പ, വ്യക്തിഗത വായ്പ, ഭവന വായ്പ, വാഹന വായ്പ, വിവാഹ വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ലഭ്യമാണ്. അപേക്ഷകരുടെ വാര്‍ഷിക വരുമാന പരിധി 15 ലക്ഷം രൂപയില്‍ താഴെയായിരിക്കണം.

സുവര്‍ണ്ണ ജൂബിലി വര്‍ഷം പ്രമാണിച്ച് വായ്പ പദ്ധതികള്‍ നവീകരിക്കുകയും തിരിച്ചടവ് കാലാവധിയിലും വൃവസ്ഥകളിലും മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസിനടുത്തായി പ്രവൃത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0486 2232365.