മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നവര്‍ 8281113911 എന്ന നമ്പറില്‍ വിളിക്കുക

post

പത്തനംതിട്ട: കോവിഡ് 19 മായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും നേരിടുന്ന ആളുകളും കോവിഡുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും കൗണ്‍സിലിംഗിനുമായി   828 111 39 11 എന്ന നമ്പരില്‍ ബന്ധപ്പെടുവാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി. ബി. നൂഹ് അറിയിച്ചു. ദിവസവും രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് നാല് വരെ സേവനം ലഭ്യമാണ്.