അവിനാശി വാഹനാപകടം: മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം

post

തിരുവനന്തപുരം : അവിനാശിയിലുണ്ടായ വാഹന അപകടത്തില്‍പ്പെട്ട   കെ.എസ്.ആര്‍.റ്റി.സി. ബസ്സിലെ യാത്രക്കാരില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും, അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കും. മരിച്ച 19 പേരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 25 പേര്‍ക്ക്  ചികിത്സാബില്ലുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പരമാവധി രണ്ടു ലക്ഷം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.