പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനങ്ങളുടെ താക്കോൽദാനം നിർവഹിച്ചു

ലൈഫ് പദ്ധതിയിലൂടെ വീട് നൽകിയത് 3.39 ലക്ഷത്തിലധികം പേർക്ക്: മന്ത്രി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട് ജില്ലയിലെ പെരുമണ്ണ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനങ്ങളുടെ താക്കോൽദാനവും ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന വയറിളക്കരോഗ നിയന്ത്രണ ബോധവൽകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും തുറമുഖം- പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.
സംസ്ഥാനത്ത് 3.39 ലക്ഷത്തിലധികം പേർക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നൽകാൻ സാധിച്ചു. ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കൂട്ടായ പ്രവർത്തനമാണ് ലൈഫ് പദ്ധതിയിലൂടെ സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
പെരുമണ്ണ പഞ്ചായത്തിൽ വിവിധ വിഭാഗങ്ങളിലായി 63 പേരാണ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മാണം പൂർത്തീകരിച്ചത്. വയറിളക്കരോഗ നിയന്ത്രണ ബോധവൽകരണ പരിപാടിയുടെ ഭാഗമായി പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.രാധിക കൈമൾ ക്ലാസെടുത്തു.