യത്നം പദ്ധതി: ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം

post

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായും സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കിയും പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സര്‍വീസ്, ആര്‍.ആര്‍.ബി, യു.ജി.സി നെറ്റ്, ജെ.ആര്‍.എഫ് ,സി.എ.ടി, എം.എ.ടി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പരിശീലനത്തിനായുളള സാമ്പത്തിക സഹായം അനുവദിക്കുന്നതിന് യത്നം എന്ന പേരില്‍ സാമൂഹ്യ നീതി വകുപ്പ് പദ്ധതി നടപ്പാക്കുന്നു.

വിവിധ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആറു മാസം വരെയുളള പരിശീലനത്തിന് 6000 രൂപ വരെയും പി.എസ്.സി, യു.പി.എസ്.സി, ബാങ്കിംഗ് സര്‍വീസ്, യുജിസി നെറ്റ്. ജെ.ആര്‍.എഫ്, സി.എടി, എം.എ.ടി തുടങ്ങിയ മത്സര പരീക്ഷാ പരിശീലനത്തിന് ഒരു വര്‍ഷത്തേക്ക് പരമാവധി 40000 രൂപയും അനുവദിക്കും. പരിശീലനാര്‍ഥികള്‍ക്ക് സ്‌റ്റൈപന്റ് ഇനത്തില്‍ 2000 രൂപ (പരമാവധി 10 മാസത്തേക്ക് ) അനുവദിക്കും.

താത്പര്യമുളള പത്തനംതിട്ട ജില്ലയിലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ ജൂലൈ 31 ന് അകം പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസ്, മണ്ണില്‍ റീജന്‍സി ബില്‍ഡിംഗ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2325168.