വില്ലേജ് ഓഫീസുകളില്‍ പൊതുജനങ്ങള്‍നേരിട്ട് എത്തുന്നത് ഒഴിവാക്കണം : ജില്ലാ കളക്ടര്‍

post

പത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ് 19 രോഗബാധയുടെ വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വില്ലേജ് ഓഫീസ് വഴി ലഭ്യമാകുന്ന സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കണ് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍ദേശിച്ചു.  ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യങ്ങളിലല്ലാതെ വില്ലേജ് ഓഫീസുകളില്‍ പൊതുജനങ്ങള്‍ നേരിട്ട് എത്തുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍ദേശിച്ചു. ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ അധികമായി എത്തിച്ചേരുന്നതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു ജില്ലാ കളക്ടര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട പ്രധാനപ്പെട്ട സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ലഭ്യമാണ്.