റയിൽവേ ഗേറ്റ് അടച്ചിടും

post

ആലപ്പുഴ: മാരാരിക്കുളം ആലപ്പുഴ റയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 51 (റേഡിയോ സ്‌റ്റേഷൻ ഗേറ്റ്)മെയ് 31ന് വൈകിട്ട് ആറ് മണി മുതൽ ജൂൺ നാലിന് വൈകിട്ട് ആറുമണിവരെ അറ്റകുറ്റപ്പണികൾക്കായി അടയക്കുമെന്ന് റെയിൽവേ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ അടുത്തുള്ള ഉദയ ഗേറ്റ് (ലെവൽ ക്രോസ് നമ്പർ 52) വഴി പോകേണ്ടതാണ്.