ഹാന്‍ഡ്‌വാഷ് വിതരണം ചെയ്തു
 
                                                പത്തനംതിട്ട: കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനമായ ബ്രേയ്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി ബ്ലഡ് ഡോണേര്‍സ് കേരളയുടെ പത്തനംതിട്ട ജില്ലാഘടകം 50 ബോട്ടില്‍ ഹാന്‍ഡ്വാഷ് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ബ്ലഡ് ഡോണേര്‍സ് കേരള ജില്ലാ ഘടകം പ്രസിഡന്റ് കെ.എം ഫിലിപ്പോസാണ് ഹാന്‍ഡ്വാഷ്  കൈമാറിയത്. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രഗതി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഹാന്‍ഡ്വാഷ് നിര്‍മ്മിച്ചത്. കളക്ടറേറ്റിന് പുറമെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ഫയര്‍സ്റ്റേഷനിലും 25 ബോട്ടില്‍ വീതം ഹാന്‍ഡവാഷ് വിതരണം ചെയ്തു. പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് ഓഫീസര്‍ എന്‍.കെ മോഹന്‍കുമാര്‍, ബ്ലഡ് ഡോണേര്‍സ് കേരളയുടെ ജില്ലാ ഘടകം ജോയിന്റ് സെക്രട്ടറി ഷൈജുമോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.










