വാഹന ക്ഷമത പരിശോധനയും സുരക്ഷ സ്റ്റിക്കർ പതിക്കലും മെയ്‌ 27 ന്

post

എറണാകുളം ആർ ടി ഓഫീസിന്റെ പരിധിയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും ക്ഷമത പരിശോധനയും സുരക്ഷ സ്റ്റിക്കർ പതിക്കലും മെയ്‌ 27 ശനിയാഴ്ച നടത്തും. കാക്കനാട് രാജഗിരി കോളേജിന് സമീപത്തുള്ള ഇൻഫോ പാർക്ക്‌ റോഡിൽ രാവിലെ 8 മുതൽ 11 വരെയാണ് പരിശോധന.

കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലയ്ഡ് സയൻസ് ഓഡിറ്റോറിയത്തിൽ സ്കൂൾ വാഹന ബോധവൽക്കരണ ക്ലാസ്സും ഫയർ എക്സ്‌റ്റിൻഗുഷർ ഉപയോഗ പരിശീലനവും കിൻഡർ ഹോസ്പിറ്റൽ നയിക്കുന്ന സി പി ആർ പരിശീലനവും സംഘടിപ്പിക്കും. എല്ലാ സ്കൂൾ/ കോളേജ് വാഹന ഡ്രൈവർമാരും അറ്റെൻഡർമാരും, വിദ്യാർത്ഥികളുടെ യാത്ര സുരക്ഷ ചുമതലയുള്ള സ്കൂൾ / കോളേജ് ജീവനക്കാരും പ്രസ്തുസ്ത ക്ലാസ്സിലും പരിശീലന പരിപാടികളിലും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

2023 മെയ്‌ മാസത്തിൽ വാഹന ക്ഷമത കരസ്ഥമാക്കിയിട്ടുള്ള വാഹനങ്ങൾ വീണ്ടും ഹാജരാക്കേണ്ടതില്ല. പ്രസ്തുത വാഹനങ്ങളിലെ ഡ്രൈവർമാരും അറ്റെൻഡർമാരും വിദ്യാർത്ഥികളുടെ സുരക്ഷ ചുമതലയുള്ള സ്കൂൾ / കോളേജ് ജീവനക്കാരും നിർബന്ധമായും സുരക്ഷാക്ലാസ്സിൽ പങ്കെടുത്ത് " സുരക്ഷ " സ്റ്റിക്കർ കരസ്ഥമാക്കേണ്ടതാണ്. ക്ലാസ്സിൽ പങ്കെടുക്കുന്നവർ ഇന്റർനെറ്റ്‌ കണക്ഷനുള്ള മൊബൈൽ ഫോണുകൾ കൊണ്ടുവരേണ്ടത് നിർബന്ധമാണ്. വിദ്യാർത്ഥികളുടെ സുരക്ഷക്കായി മോട്ടോർ വാഹന വകുപ്പ് രൂപകല്പന ചെയ്തിട്ടുള്ള 'വിദ്യാവാഹൻ ' ആപ്പ് എല്ലാ സ്കൂൾ /കോളേജ് അധികൃതരും അവരുടെ മൊബൈൽ ഫോണിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതാണ്. വിദ്യാവാഹൻ ആപ്പ് ഇൻസ്റ്റാൾ ചെയ്തവരുടെ വിശദ വിവരങ്ങൾ ക്ലാസ്സിൽ പങ്കെടുക്കുന്നവർ നൽകേണ്ടതാണ്.

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജൂൺ ഒന്ന് മുതൽ സുരക്ഷ സ്റ്റിക്കർ പതിക്കാതെ വിദ്യാർത്ഥികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്നും എറണാകുളം ആർ ടി ഒ അറിയിച്ചു.