അറിയിപ്പ്: പി.എസ്.സി അഭിമുഖം

post

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബി) യു.പി.എസ് Ilnd എൻ.സി.എ എസ്.സി (കാറ്റഗറി നമ്പർ 219 /22), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്ക്) Ilnd എൻ.സി.എ ഒ.ബി.സി (കാറ്റഗറി നമ്പർ, 217/22) എന്നീ തസ്തികകളുടെ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മെയ്‌ 17 (09.00 AM) (09.45 AM) ന് പി.എസ്.സി ജില്ലാ ഓഫീസിൽ നടക്കും. ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ. 562/2021) തസ്തികയുടെ ജനുവരി 13 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മെയ്‌ 17, 18,19 ജൂൺ 23 തിയ്യതികളിലും പി.എസ്.സി ജില്ലാ ഓഫീസിൽ നടക്കും.

ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും, തിയ്യതിയിലും അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ഓഫീസിൽ പ്രവേശിക്കണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. ഇന്റർവ്യൂവിന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ പി. എസ്.സി. വെബ്സൈറ്റിൽ നിന്നും കോവിഡ്-19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണം.

അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവൻ പി.എസ്.സി. പി.എസ്.സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0495-2371971.