കടൽ രക്ഷാ ഗാർഡ് നിയമനം

post

2023 വർഷത്തിലെ ട്രോളിങ് നിരോധന കാലയളവിൽ ജൂൺ ഒമ്പത് മുതൽ ജൂലൈ 31 വരെ കോഴിക്കോട് ജില്ലയിൽ ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടൽ രക്ഷാ ഗാർഡുമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ രജിസ്റ്റേർഡ് മത്സ്യ തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ്സിൽ പരിശീലനം പൂർത്തിയാക്കിയവരും 20 വയസിനു മുകളിൽ പ്രായമുള്ളവരും ആയിരിക്കണം. കടൽ രക്ഷാ പ്രവർത്തനത്തിൽ പരിചയമുള്ളവർക്ക് മുൻഗണന.

താൽപര്യമുള്ളവർ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ (വെസ്റ്റ്ഹിൽ) മെയ്‌ 23 രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തിൽ ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2414074