അടൂരില്‍ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനുമായി സഹകരിച്ച് സന്നദ്ധ സംഘടനകള്‍

post

പത്തനംതിട്ട : കോവിഡ് 19നെ പ്രതിരോധിക്കാന്‍ അടൂരില്‍ 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പയിന്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടത്താന്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സാനിറ്റൈസര്‍ എത്തിച്ച് ജനങ്ങളുടെ വ്യക്തി ശുചിത്വം ഉറപ്പാക്കുന്നതിന് സന്നദ്ധ സംഘടനകള്‍ സഹായിക്കാന്‍  സന്നദ്ധമാണെന്ന് യോഗത്തില്‍ അറിയിച്ചു. 

വിവിധ കേന്ദ്രങ്ങളില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയില്‍ നടത്തും. റസിഡന്റ് അസോസിയേഷനുകള്‍ അവരുടെ കുടുംബാംഗങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും വ്യക്തിശുചിത്വം പാലിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കും.  അടൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വൈ.എം.സി.എ, അടൂര്‍ ജൂനിയര്‍ ചേംബര്‍ ലയണ്‍സ് എന്നിവയുടെ നേതൃത്വത്തില്‍  ക്യാമ്പയിന്‍ നടത്തും. ടൗണ്‍ ജൂനിയര്‍ ചേംബര്‍ ശ്രീകുമാര്‍ ഹോട്ടലിന് സമീപവും പാര്‍ത്ഥസാരഥി ജംഗ്ഷനില്‍ കൊന്നമങ്കര റസിഡന്റസും  ക്യാമ്പയിന്‍ സംഘടിപ്പിക്കും. 

പറക്കോട് എച്ച്.എസ് ജംഗ്ഷനില്‍ മൈത്രി നഗര്‍ റസിഡന്റ്‌സ്, പറക്കോട് ജംഗ്ഷന്‍ ഉദയാനഗര്‍ റസിഡന്റ്‌സ്, കെ.എസ്.ഇ.ബി ജംഗ്ഷനില്‍ അടൂര്‍ യു.ഐ.ടി, ബി.എച്ച്.എസ് ജംഗ്ഷനില്‍ അമ്മകന്യാകര റസിഡന്റ്‌സ്, നാപ്പത് ആയിരംപടി ജംഗ്ഷനില്‍ മിത്രാനഗര്‍ റസിഡന്‍സ്, മിത്രപുരം ജംഗ്ഷന്‍ മിത്രപുരം റസിഡന്റ്‌സ്, മണക്കാല ജംഗ്ഷനില്‍ മണക്കാല റെസിഡന്‍സ്, പറക്കോട് എസ്.ആര്‍.കെ ജംഗ്ഷനില്‍ റോട്ടറി അടൂര്‍ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ (മാര്‍ച്ച് 20) ആരംഭിക്കും.

ഓരോ കേന്ദ്രത്തിലും അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനിയറിംഗ് കോളേജിലെ എന്‍.എസ്.എസ് വോളിണ്ടിയേഴ്‌സും റസിഡന്റ്‌സ് അസോസിയേഷന്‍, സന്നദ്ധ സംഘടനാ ഭാരവാഹികളും പങ്കെടുക്കും. യോഗത്തില്‍ ആര്‍.ഡി.ഒ:പി.ടി എബ്രഹാം, സന്നദ്ധ സംഘടനാ ഭാരവാഹികളെ പ്രതിനിധീകരിച്ച് പി.എ മാത്യൂസ്(വൈ.എം.സി.എ), ജോണ്‍.എം. ജോര്‍ജ് (വൈ.എം.സി.എ), കെ.ഒ ജോണ്‍(വൈസ്‌മെന്‍), ജോര്‍ജ് മുരിക്കന്‍ (വൈസ്‌മെന്‍), അജി ജോര്‍ജ്(ജൂനിയര്‍ ചേമ്പര്‍), സുനില്‍ മാത്യൂ (ജൂനിയര്‍ ചേമ്പര്‍), ഗോപാലകൃഷ്ണന്‍ (റോട്ടറി ക്ലബ്ബ്) എന്നിവരും റസിഡന്റ്‌സ് അസോസിയേഷന്‍ സംഘടനകളെ പ്രതിനിധീകരിച്ച് കെ.ജി വാസുദേവന്‍, സി.ടി കോശി, ജി.ഹരിദാസ്, കെ.പരമേശ്വരന്‍പിള്ള, കുഞ്ഞുമോള്‍ കൊച്ചുപാപ്പി, വി.ജി ഗംഗാധരന്‍, കെ.ജെ ചാക്കോ, വി.ശശിധരന്‍പിള്ള, അഡ്വ.പ്രദീപ്, രാജ് മോഹനന്‍, എം.പി പ്രശാന്ത്, ആര്‍.സി നായര്‍, സി.ഒ മാത്യു, ഹര്‍ഷകുമാര്‍, ഗോപകുമാര്‍, സക്കറിയ കോശി, ബിജു, രവീന്ദ്രന്‍ നായര്‍, പി.ബാലകൃഷ്ണന്‍ നായര്‍, എക്‌സ് സര്‍വീസ് ലീഗിനെ പ്രതിനിധീകരിച്ച് പ്രഭാകരന്‍ നായര്‍, കുര്യന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.