നാദാപുരം-പുളിക്കൂൽ കുമ്മങ്കോട് റോഡ് ഉദ്ഘാടനം ചെയ്തു

post

കോഴിക്കോട് ജില്ലയിലെ നാദാപുരം-പുളിക്കൂൽ കുമ്മങ്കോട് റോഡ് നവീകരിച്ചു. നാദാപുരം മുതൽ കുമ്മങ്കോട് വരെ 2.22 കോടി ചെലവിലാണ് റോഡ് നവീകരണം പൂർത്തീകരിച്ചത്. മുട്ടുങ്ങൽ- പക്രംതളം റോഡിനേയും വടകര വില്യാപ്പള്ളി ചേലക്കാട് റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന പാതകൂടിയാണിത്.

സംസ്ഥാനത്തെ പി.ഡബ്യൂ.ഡി റോഡുകൾ മികച്ച നിലവാരത്തിലേക്കുയർത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ റോഡുകളാണ് സംസ്ഥാനത്ത് ബി.എം ആന്റ് ബി.സി നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചത്. അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പകുതി റോഡുകളും ബി.എം ആന്റ് ബി.സി ഗുണനിലവാരത്തിലേക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി വിശിഷ്ടാതിഥിയായിരുന്നു.