അജൈവമാലിന്യ ശേഖരണം: സ്മാർട്ടാകാൻ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്

post

വീടുകളിലെ അജൈവമാലിന്യ ശേഖരണം സമയബന്ധിതമായി നടത്തുന്നതിനായി "ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് ആപ്പ് " ക്യൂ ആർ കോഡ് വീടുകളിൽ പതിപ്പിച്ച് ചെങ്ങോട്ടുകാവ് പഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വീടുകളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചാണ് ആപ്പിന്റെ പ്രവർത്തനം. ക്യു ആർ കോഡ് പതിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ഒന്നാം വാർഡിൽ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ നിർവഹിച്ചു. ക്യൂ ആർ കോഡ് പതിപ്പിക്കുന്നതിനായി ഹരിതകർമ്മ സേന അംഗങ്ങൾ വീടുകളിലെത്തുമ്പോൾ റേഷൻ കാർഡ്, മൊബൈൽ ഫോൺ നമ്പർ എന്നീ വിവരങ്ങൾ ഹരിതകർമ്മ സേന വളണ്ടിയർമാർക്ക് നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ അറിയിച്ചു.