'ഒപ്പം' പദ്ധതി തുടങ്ങി; അടൂര്‍ താലൂക്കിലെ വീടുകളിലേക്ക് ഓട്ടോയില്‍ റേഷനെത്തും

post

അശരണര്‍ക്കും റേഷന്‍കടകളില്‍ നേരിട്ടെത്തി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കഴിയാത്തവരുടെയും കുടുംബങ്ങൾക്കും ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ പൊതുവിതരണ ഉപഭോക്തൃവകുപ്പിന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്ന 'ഒപ്പം' പദ്ധതിയ്ക്ക് അടൂർ താലൂക്കിൽ തുടക്കമായി. പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം പന്തളം തെക്കേക്കരയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തില്‍ പൊതുവിതരണ മേഖലയില്‍ ചരിത്ര മുന്നേറ്റം കൈവരിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. കിടപ്പുരോഗികള്‍, അവശതയനുഭവിക്കുന്നവര്‍, ഒറ്റയ്ക്കു കഴിയുന്ന വയോധികര്‍ തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. പന്തളം തെക്കേക്കര പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള നാലാം നമ്പര്‍ റേഷന്‍ കടയില്‍ ആയിരുന്നു ഉദ്ഘാടനം.