കടൽഭിത്തി നവീകരണത്തിന് ഭരണാനുമതി

post

കടലുണ്ടി വാക്കടവിൽ കടൽഭിത്തി നവീകരണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി. ഈ ഭാഗത്ത് നിലവിലെ കടൽഭിത്തി താഴ്ന്നതിനാൽ ശക്തമായ തിരയടി കാരണം ജനങ്ങൾ ഭീതിയിലായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കടൽഭിത്തി പുനരുദ്ധാരണത്തിന് തുക ലഭ്യമാക്കിയത്. നടപടികൾ പൂർത്തിയാക്കി പ്രവൃത്തി എത്രയും വേഗം ആരംഭിക്കാൻ നിർദ്ദേശം നൽകിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.