നികുതി പിരിവ് : മികച്ച നേട്ടവുമായി കോഴിക്കോട് ജില്ല

post

നികുതി പിരിവിൽ മികച്ച നേട്ടവുമായി കോഴിക്കോട് ജില്ല. റവന്യൂ പിരിവിൽ ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിൽ 69 പഞ്ചായത്തുകളിലും 100 ശതമാനം നേട്ടം കൈവരിച്ചു. ഒരു ഗ്രാമപഞ്ചായത്തിൽ 96 ശതമാനവും നികുതി പിരിക്കാനായി.

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ തനത് വരുമാന പിരിവിൽ മാതൃകാപരമായ പ്രവർത്തനമാണ് കോഴിക്കോട് ജില്ലയിലെ ജീവനക്കാർ നടത്തിയത്. പ്രതികൂല കാലാവസ്ഥയിലും ജീവനക്കാർ സമയബന്ധിതമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. നികുതി പരിഷ്കരണ നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായി നികുതി പിരിവിൽ നൂറു ശതമാനം കൈവരിക്കാൻ പങ്കുവഹിച്ച ജീവനക്കാർ, സെക്രട്ടറി, സൂപ്രണ്ടുമാർ, ജനപ്രതിനിധികൾ എന്നിവരെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അഭിനന്ദിച്ചു.