"ക്ലീന്‍ ഉപ്പുതറ-ഗ്രീന്‍ ഉപ്പുതറ" : മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

'ക്ലീന്‍ ഉപ്പുതറ-ഗ്രീന്‍ ഉപ്പുതറ' എന്ന പേരില്‍ ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി . ഒരു വര്‍ഷം കൊണ്ട് മാലിന്യമുക്ത ഉപ്പുതറ എന്ന ലക്ഷ്യത്തിലേക്കാണ് പഞ്ചായത്ത് ചുവട് വയ്ക്കുന്നത്. മാലിന്യങ്ങള്‍ വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് ആക്കി മാറ്റുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത് .
പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. പഞ്ചായത്തിലെ 18 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഓരോ വാര്‍ഡുകളും രണ്ടു ഗ്രൂപ്പുകള്‍ ആക്കി ഒരു ദിവസം കൊണ്ടു പരമാവധി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരുന്നത്. വില്ലേജ് , പോലീസ്, ഫയര്‍, ഫോറസ്റ്റ്, വ്യാപാരികള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളില്‍ ഉളളവര്‍, പൊതു ജനങ്ങള്‍, സിഡിഎസ് , എഡിഎസ്, ഐസിഡിഎസ്, ആശാ വര്‍ക്കേഴ്‌സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, എന്‍എസ്എസ് , തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങി എല്ലാവരെയും ഉള്‍പെടുത്തി വിപുലമായാണ് പഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സി സൈക്ലിന്‍ ഗുളികകളും വിതരണം ചെയ്തു.