പൂളക്കടവ് - ചീക്കിലോട് കനാൽ റോഡ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കക്കോടി പഞ്ചായത്തിലെ കനാൽ റോഡ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യങ്ങളിൽ കേരളം എന്നും മുന്നോട്ടാണെന്ന് അദ്ദേഹം പറഞ്ഞു. പൂളക്കടവ് മുതൽ ചീക്കിലോട് അങ്ങാടി വരെയുള്ള കനാൽ റോഡ് നിർമ്മാണമാണ് പൂർത്തിയാക്കിയത്.
എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 1.45 കോടി രൂപ ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ചേളന്നൂർ - കുരുവട്ടൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഉൾപ്പെടെ എളുപ്പത്തിൽ എത്താവുന്നതുമായ ഗതാഗത മാർഗ്ഗമാണ് കനാൽ റോഡ്.